Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Close The Office

പ​ണം ബാ​ങ്കി​ലു​ണ്ട്; ശ​മ്പ​ളം കൊ​ടു​ക്കാ​നി​ല്ല, വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് ഓ​ഫീ​സ് അ​ട​ച്ചി​ട്ടു

 

ക​ണ്ണൂ​ര്‍: ര​ണ്ടു മാ​സ​ത്തെ ശ​മ്പ​ളം കു​ടി​ശി​ക​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ള​പ​ട്ട​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ സം​ഘ​ട​നാ വ്യ​ത്യാ​സ​മി​ല്ലാ​തെ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് ഓ​ഫീ​സ് തു​റ​ക്കാ​തെ പ്ര​തി​ഷേ​ധി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന വ​ള​പ​ട്ട​ണം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് പ​ണം തി​രി​കെ ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം മു​ട​ങ്ങി​യ​ത്.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്ക് അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ഇ​വി​ടെ നി​ക്ഷേ​പ​മാ​യു​ണ്ട്. ബാ​ങ്കി​ൽ​നി​ന്നു പ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ 14 ജീ​വ​ന​ക്കാ​രു​ള്ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ദൈ​നം​ദി​ന ചെ​ല​വി​നു​ള്ള പ​ണം പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ട് കോ​ടി​യോ​ളം രൂ​പ​യാ​ണ് നേ​ര​ത്തെ​യു​ള്ള ഭ​ര​ണ​സ​മി​തി വ​ള​പ​ട്ട​ണം സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തി​ലെ ഒ​രു കോ​ടി​യോ​ളം രൂ​പ​യാ​ണ് തി​രി​ച്ചു ല​ഭി​ക്കാ​ത്ത​ത്.

മു​സ്‌​ലിം ലീ​ഗ് ഭ​ര​ണ​സ​മി​തി​ക്കു കീ​ഴി​ലു​ള്ള വ​ള​പ​ട്ട​ണം ബാ​ങ്കി​ന്‍റെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ണം ഇ​വി​ടേ​ക്ക് മാ​റ്റി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വാ​യ്പാ തി​രി​ച്ച​ട​വ് ഉ​ൾ​പ്പ​ടെ മു​ട​ങ്ങി സാ​ന്പ​ത്തി​ക ഭ​ദ്ര​ത ന​ഷ്ട​പ്പെ​ട്ട ബാ​ങ്കി​ന് ഇ​പ്പോ​ൾ നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം തി​രി​ച്ചു​ന​ൽ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി​യു​ണ്ടാ​കാ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ദ്ദേ​ശ വ​കു​പ്പി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി.

Latest News

Corehub Up